ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

തിരുവനന്തപുരം: ആരും പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാന്‍. വിവാദങ്ങള്‍ നിലപാടുമായി ബന്ധപ്പെട്ടതാണ്. പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നാണ് ഞങ്ങളുടെ നിലപാട് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവര്‍ പരസ്യമായി ദേശീയ വികാരങ്ങളെ ബഹുമാനിക്കാതിരുന്നാല്‍ ആളുകള്‍ പ്രതികരിക്കും. ഇതുമാത്രമാണിപ്പോള്‍ കേരളത്തിലുണ്ടായത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് ബി ജെ പി കാണുന്നത്. ആരോടും അസഹിഷ്ണതാപരമായി പെരുമാറിയിട്ടില്ല. വിമര്‍ശിക്കുന്നവരെ തിരിച്ചു വിമര്‍ശിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ജനാധിപത്യ നിലനില്പ്പിന് ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *