ടോംസ് കോളെജ്: ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: മറ്റക്കര ടോംസ് കോളജുമായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോളജ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു എന്നല്ലാതെ ഇതിന്റെ ഉടമസ്ഥനുമായോ നടത്തിപ്പുമായോ യാതൊരു ബന്ധവുമില്ല. മണ്ഡലത്തിലെ ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്. പിടിഎ പ്രതിനിധികള്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ മണ്ഡലത്തിലെ പ്രശ്‌നമെന്ന നിലയിലാണ് ഇടപെടാന്‍ തീരുമാനിച്ചത്– മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റക്കര ടോംസ് കോളേജുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്എഫ്‌ഐ ഉന്നയിച്ചിരുന്നു. ഇതിന് തെളിവായി ടോംസ് കോളജ് ഉടമസ്ഥനും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചുള്ള ചിത്രവും അവര്‍ പുറത്തുവിട്ടു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *