സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വൈദ്യുതി നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എം.എം. മണി പറഞ്ഞു.

വൈദ്യുതോല്‍പാദം കൂട്ടാന്‍ ചെറുകിട ജലവൈദ്യുതി പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടണോയെന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *