ചെഗുവേരയോടുളള ആരാധന വ്യക്തമാക്കിയും എംടിക്കും കമലിനും പിന്തുണ പ്രഖ്യാപിച്ചും നൈര്‍മ്മല്യമുളള രാഷ്ട്രീയമാണ് ഗാന്ധിജയുടേതെന്ന് വ്യക്തമാക്കിയും രംഗത്ത് വന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സികെ പത്മനാഭനെതിരെ നടപടി വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാകുന്നു.ബിജെപിയില്‍ നിന്നു കൊണ്ട് സിപിഎം പ്രത്യയശാസ്ത്രം പറയുകയാണ് സികെപിയെന്നാണ് പ്രധാന വിമര്‍ശനം.
സികെപിക്ക് പിന്നാലെ ഫേസ്ബുക്കിലൂടെ അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിച്ച എംഎസ് കുമാറിനെതിരേയും വിമര്‍ശനമുണ്ട്.16 മുതല്‍ 18 വരെ കോട്ടയത്ത് ചേരുന്ന ബിജെപി നേതൃ യോഗങ്ങളില്‍ സികെപിയെ പുറത്താക്കണമെന്ന് വരെയുളള ആവശ്യമുയരുമെന്നാണ് സൂചന.
നിര്‍ണായക സമയത്ത് ബിജെപിയെ നയിച്ചിട്ടുളള സികെപിക്കെതിരെ കര്‍ശന നടപടിയെടുക്കുന്നത് ഗുണം ചെയ്യുമോയെന്ന വ്യാകുലതയും നേതൃത്വത്തെ അലട്ടുന്നുണ്ട്.കേന്ദ്ര നേതൃത്വമാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.ഉടന്‍ തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍ നിന്ന് തേടുമെന്നാണ് സൂചന.
