കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്.
ജനവരിമാസത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ജനവരി ഒന്നിനിലെ വിലയായ 21,160 രൂപയില്‍നിന്ന് 640 രൂപയുടെ വര്‍ധനവാണ് 13 ദിവസംകൊണ്ട് ഉണ്ടായത്.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
