അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെ

കോട്ടയം: മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിംഗ് കോളെജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സാങ്കേതിക സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ വി സി ഡോ കുഞ്ചെറിയ 2014ല്‍ എ ഐ സി ടി ഇ സെക്രട്ടറിയായിരുന്നപ്പോഴാണ് കോളെജിന് അംഗീകാരം ലഭിച്ചത്. അംഗീകാരത്തിന് 10 ഏക്കര്‍ വേണമെന്ന നിഷ്‌കര്‍ഷയുള്ളപ്പോള്‍ 50 സെന്റിലാണ് കോളെജ് പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പളിന് പോലും സ്വന്തമായി മുറിയില്ല. ഹോസ്റ്റലിന് വാര്‍ഡനില്ല. ലൈബ്രററി പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഭാഗമായി. എന്നാല്‍ ഇതേക്കുറിച്ച് വി സി പ്രതികരിച്ചിട്ടില്ല. സര്‍വ്വകലാശാല രജിസ്ട്രാര്‍ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ടോംസിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്

Leave a Reply

Your email address will not be published. Required fields are marked *