മലപ്പുറം: കോണ്‍ഗ്രസ്സിനകത്ത് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മലപ്പുറത്ത് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നത് മാത്രമാണ്. ഉമ്മന്‍ ചാണ്ടിയുമായുള്ള പ്രശ്‌നങ്ങള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിഷയം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.
