സിഡ്‌കോ മുന്‍ എംഡി ബഷീറിനെതിരെ വിജിലന്‍സ് കേസ്സ്

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്ന പരാതിയില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. ബഷീറിന്റെ കാലത്ത് ഇരുന്നൂറോളം അനധികൃത നിയമനങ്ങള്‍ നടന്നെന്ന പരാതിയിലാണ് കേസ്. ബഷീറിന്റെ മുന്‍ അഡിഷണല്‍ സെക്രട്ടറി പി.എ.കാസിമിനെതിരേയും കേസെടുത്തിട്ടുണ്ട്.

സിഡ്‌കോയുടെ തലപ്പത്ത് ഇരിക്കെ 25ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *