മുണ്ടുടുത്ത മമതയാണ് പിണറായി

കോട്ടയം: മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കണ്ണൂരില്‍ സ്‌കൂള്‍ കലോത്സവവേദിയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെ പരാമര്‍ശിച്ച് പിണറായി നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ വിമര്‍ശം. പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസഌമാ നസ്‌റീന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി. ശ്രീനിവാസന്രെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ എന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കലോല്‍സവ വേദിയില്‍ ബി.
ജെ. പിയുടെ അസഹിഷ്ണുത വിളമ്ബുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസഌമാ നസ്‌റീമിന്രെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി.

ശ്രീനിവാസന്രെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാടുഡേയുടെ കോണ്‍കഌവില്‍നിന്ന് പ്രൈമറിസ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്രെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ഡ. സത്യത്തില്‍ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി.

സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധി.

Leave a Reply

Your email address will not be published. Required fields are marked *