എയ്ഡഡ് സ്ഥാപനങ്ങള്‍ കച്ചവട കേന്ദ്രമാകുന്നു

കോഴിക്കോട്: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതംഗീകരിക്കാനാവില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിപ്പെടാന്‍ ആരും തയാറാകുന്നില്ല. ക്രൈസ്തവ മാനേജ്‌മെന്റുകളായിരുന്നു പണം വാങ്ങുന്ന കാര്യത്തില്‍ വിട്ടുനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില ക്രൈസ്തവ മാനേജ്‌മെന്റുകളും ഈ ദുഷ്പ്രവണത അനുവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. ദേവഗിരി കോളജിന്റെ വജ്ര ജൂബിലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *