കണ്ണൂര്‍:തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.എന്നാല്‍ സന്തോഷ് കൊല്ലപ്പെട്ടത് സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് കണ്ണൂരിലെ സിപിഎം നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
