കൊച്ചി: മാഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര എസ് എഫ് ഐക്കാര്‍ കത്തിച്ച സംഭവം സാക്ഷരകേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി കസേര എടുത്ത് കൊണ്ടു പോയി റോഡില്‍ കൊണ്ടു പോയി കത്തിച്ചത്. പ്രിന്‍സിപ്പലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു കസേര കത്തിക്കല്‍. ഇതിന് ചില അധ്യാപകരും കൂട്ടുനിന്നതായി ആരോപണമുണ്ട്.
