മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യയെ വെടിവച്ചു കൊന്നു

വാഷിംഗ്ടണ്‍: മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് 49കാരന്‍ ഭാര്യയെ വെടിവച്ചു കൊന്നു. യു.എസിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. ഗിന വില്യംസ് (48) എന്നയാളാണ് കൊല്ലപ്പെട്ടത്. കഴുത്തല്‍ വെടിയേറ്റ നിലയില്‍ ഇവരെ കാര്‍ പോര്‍ച്ചില്‍ കണ്ടെത്തുകയായിരുന്നു. ഗിനയുടെ ഭര്‍ത്താവ് ബില്ലി വില്യംസ് ആണ് വെടിയുതിര്‍ത്തത്.

വ്യാഴാഴ്ച സന്ധ്യയ്ക്ക് ആറ് മണിയോടെ ജോലിക്ക് പോയ ഗിന അപ്രതീക്ഷിതമായി വൈകിട്ട് തിരിച്ചു വന്നതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഗിന തിരിച്ചു വന്നത് അറിയായെ പുറത്ത് കാല്‍പ്പെരുമാറ്റം കേട്ടയുടന്‍ ബില്ലി വെടിയുതിര്‍ക്കുകയായിരുന്നു. ജോലിക്ക് പോയ ഗിന പിറ്റേന്ന് രാവിലെ എട്ട് മണിക്കാണ് വീട്ടില്‍ തിരിച്ചെത്തേണ്ടിയിരുന്നത്.

എന്നാല്‍ അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ കള്ളന്മാരാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. പുറത്ത് ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞ് മക്കളാണ് ബില്ലിയെ ഉണര്‍ത്തിയത്. ഉടന്‍ തോക്ക് എടുത്ത ഇയാള്‍ വെടിയുതിര്‍ത്തു. ഗിനയുടെ കഴുത്തിലാണ് വെടികൊണ്ടത്. ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *