ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നാണ് സൂചന. നിലവിലുള്ള ഉപഭോക്താക്കളും ഇത്തരത്തല്‍ ആധാര്‍ കാര്‍ഡ് നല്‍കേണ്ടി വരും.
രാജ്യത്ത് വ്യാജ വിലാസങ്ങളിലുള്ള സിം കാര്‍ഡുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതായി സുരക്ഷ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്.
മൊബൈല്‍ കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ ആധാര്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത് ഗുണകരമാവും. വളരെ വേഗത്തില്‍ തന്നെ ഉപഭോക്താകളുടെ എല്ലാ വിവരങ്ങളും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ശേഖരിക്കുവാന്‍ സാധിക്കും. റിലയന്‍സ് ജിയോ പുതിയ സിം കാര്‍ഡ് നല്‍കുേമ്പാള്‍ ആധാര്‍ കാര്‍ഡായിരുന്ന ഉപഭോക്താകളുടെ വിവരശേഖരണം നടത്തുന്നതിന് ഉപയോഗിച്ചത്.
