നെടുമ്പാശേരിയില്‍ വൈദികന്‍ പിടിയില്‍

കൊച്ചി: അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച വൈദികന്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണ്ണക്കട്ടികളുമായി വൈദികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്‌ലേറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നാണ് വൈദികന്‍ എത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *