ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ച സംഭവം; കാമുകന്‍ അഭിരാമിനെ തിരുപ്പൂര്‍ പോലീസ് ചോദ്യം ചെയ്തു

ജനുവരി ഏഴിന് വീടുവിട്ടിറങ്ങിയ കോഴിക്കോട് പുതിയറ സ്വദേശിനിയായ ഹന്‍ഷ ഷെറിന്‍(19) മരിച്ച സംഭവത്തിലാണ് കാമുകന്‍ അഭിരാമിനെ പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഹന്‍ഷ ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബൈക്കപകടത്തില്‍ പെട്ടതാണെന്ന് പറഞ്ഞാണ് കാമുകന്‍ അഭിരാം ഷെറിനെ കോയമ്ബത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ ഷെറിന്റെ മരണം ട്രെയിനില്‍ നിന്നും വീണുണ്ടായതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
എന്നാല്‍ ആശുപത്രിയിലെത്തിച്ച ശേഷം അഭിരാം വിദഗ്ദമായി മുങ്ങി.
ഫോണും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാമിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തത്. നിരവധി പിടിച്ചുപറി കേസിലും ക്വട്ടേഷന്‍ കേസിലും പ്രതിയാണ് മാവൂര്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അഭിരാമെന്ന് പോലീസ് പറഞ്ഞു.

മുഖം കഴുകുന്നതിനിടെ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് അഭിരാം പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ മകളുടെ മരണത്തില്‍ സംശയമുണ്ടെന്നാരോപിച്ച് ഹനീഷയുടെ പിതാവ് ജോഷി സെബാസ്റ്റ്യന്‍ പോലീസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 174 വകുപ്പുകള്‍ ചുമത്തി അസ്വാഭാവിക മരണത്തിന് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *