കൊല്‍ക്കത്ത: സിപിെഎ (എംഎല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രനെ മോചിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നു കെ.എന്‍ രാമചന്ദ്രന്‍. ഞായറാഴ്ച പുലര്‍ച്ചെ ഹൗറാ സ്റ്റേഷനില്‍ ഇറങ്ങിയ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. 24 പര്‍ഗാനയില്‍ ഭാംഗറില്‍ പവര്‍ ഗ്രിഡ് സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാമചന്ദ്രന്‍. രാമചന്ദ്രന്റെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു.
ബംഗാള്‍ പൊലീസ് കൃത്യമായ വിവരം നല്‍കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി എം.കെ.ദാസന്‍ ആരോപിച്ചിരുന്നു.
