നോട്ട് നിരോധനം: നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലാകുമെന്നാണ് വിവരം.

ഫെബ്രുവരി അവസാനമാകുന്‌പോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തുമെന്നാണ് എസ്ബിഐയുടെ സാന്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളില്‍ ആര്‍ബിഐ ഇളവ് വരുത്തിയിരുന്നു.

നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രതിസന്ധി എന്നത്തേക്ക് പരിഹരിക്കാമെന്നതിന് ആര്‍.ബി.ഐ.

Leave a Reply

Your email address will not be published. Required fields are marked *