ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും. സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി റദ്ദാക്കുക, 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *