ന്യൂഡല്‍ഹി: 1950ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചുവെന്ന് രഹസ്യരേഖകള്‍. കമാന്റര്‍ ഇന്‍ ചീഫ് ആയ കെ.എം കരിയപ്പയെ വധിക്കാനും പദ്ധതിയുണ്ടായിരുന്നതായി പുറത്തു വന്ന രഹസ്യരേഖകള്‍ വ്യക്തമാക്കുന്നു. ഫീല്‍ഡ് മാര്‍ഷലായ കരിയപ്പയ്‌ക്കെതിരെ പിന്നീട് വധശ്രമം നടന്നിരുന്നു. ആ കേസില്‍ ആറ് പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ജനറല്‍ കരിയപ്പയ്ക്ക് സിഖുകാരോട് വിദ്വേഷമുണ്ടെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ കൊലപാതകത്തിലൂടെ സൈന്യത്തിലെ ദക്ഷിണഉത്തര മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങിലെ ഉദ്യോഗസ്ഥര്‍ ജനറലിന്റെ വിശ്വസ്തരായിരുന്നു. പിന്നീട് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലേക്ക് മഹാരാഷ്ട്ര ബ്രാഹ്മണര്‍ എത്തിയതോടെ കരിയപ്പയ്ക്ക് എതിരായ നീക്കം ഉപേക്ഷിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
