ബജറ്റ് ചരിത്രപരമെന്ന് നരേന്ദ്ര മോദി

ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് ഉത്തമ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ പ്രശംസ. കര്‍ഷകരെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ജെയ്റ്റ്‌ലിയുടെ ബജറ്റ്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. ജെയ്റ്റ്‌ലിയുടെ ബജറ്റ് എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നതാണെന്നും മോദി പറഞ്ഞു.

 
തന്റെ സര്‍ക്കാര്‍ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ പ്രതിജ്ഞാ ബന്ധമാണ്. അക്കാര്യം ഉറപ്പിക്കുന്നതാണ് ബജറ്റെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 
രാജ്യം നിലവില്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങളെന്നും മോദി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *