ബജറ്റ് പരാജയം, ദീര്‍ഘവീക്ഷണമില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് തികഞ്ഞ പരാജയമായിരുന്നുവെന്നും ദീര്‍ഘവീക്ഷണമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും പര്യാപ്തമായ ഒരു പ്രഖ്യാപവനും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റെയില്‍വേ സുരക്ഷയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ എവിടെ പോയെന്നും രാഹുല്‍ ചോദിച്ചു.

 

ബിജെപി ഭരണകാലത്താണ് റെയില്‍വേ സുരക്ഷ ഇത്രകണ്ട് മോശമായത്. അതിനെക്കുറിച്ച് ഒരു പരാമര്‍ശവും ബജറ്റില്‍ കണ്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *