പോര്‍ട്ട്‌ലാന്‍ഡ്: ഫാഷന് വേണ്ടി എന്ത് പൊട്ടത്തരവും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ, മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി മുടി വെട്ടുന്നതും വസ്ത്രം ധരിക്കുന്നതും തുടങ്ങി വസ്ത്രം ധരിക്കാതെ നടക്കാന്‍ പോലും പലര്‍ക്കും മടിയില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫാഷന്‍ ഭ്രാന്താണ് പോര്‍ട്ട്‌ലാന്‍ഡിലെ ഒരു യുവതിക്കുണ്ടായത്.
ദിവസങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന ബാര്‍ട്ട് എന്ന വളര്‍ത്തു പാമ്ബിനെ കണ്ടപ്പോള്‍ യുവതിക്ക് ഒരു ആശ തോന്നി തന്റെ ചെവിയില്‍ കമ്മലായി എന്ത് കൊണ്ട് പാമ്ബിനെ വെച്ച് കൂടാ? ആ ചിന്തയില്‍ നിന്നാണ് യുവതി ഈ കടുംകൈ ചെയ്തത്. കാതിന്റെ ദ്വാരം അല്‍പം വലുതാക്കിയ ശേഷം പാമ്ബിനെ പതുക്കെ അതിനുള്ളിലേക്ക് കയറ്റി വെച്ചു.
എന്നാല്‍ പാമ്ബ് അവിടെ കുടുങ്ങിപ്പോയി, വലിച്ചെടുക്കാന്‍ കഴിയാതെ യുവതിയും പെട്ടു. ഇടക്കിടെ അത് കടിക്കാനും തുടങ്ങിയതോടെ യുവതി ആശുപത്രിയിലേക്ക് ഓടി.
ആഷ്‌ലി ഗ്ലേവ് എന്ന യുവതിക്കാണ് ഇങ്ങനെയൊരു ദാരുണാനുഭവമുണ്ടായത്. ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിക്കാന്‍ ആദ്യം ഡോക്ടര്‍മാര്‍ തയ്യാറായില്ലെങ്കിലും ആഷ്‌ലിയുടെ അവസ്ഥ കണ്ട് അവര്‍ ഇടപെട്ടു . കാതിനെ മരവിപ്പിച്ച ശേഷം പാമ്ബിനെ പതുക്കെ വലിച്ചെടുത്തതോടെ പാമ്ബും ഹാപ്പി ആഷ്‌ലിയും ഹാപ്പി .
യുവതി തന്നെയാണ് തനിക്കുണ്ടായ അനുഭവങ്ങള്‍ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.
