ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന് ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. ഇ. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം.
കേന്ദ്രമന്ത്രിയായിരുന്ന അഹമ്മദിനോട് അവസാന സമയം വരെ കേന്ദ്രസര്‍ക്കാര്‍ അനാദരവാണ് കാട്ടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയ എംപിയെ കാണാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും അനുവദിച്ചിരുന്നില്ല.
