ലോ അക്കാഡമി സമരം ബിജെപി സ്‌പോണ്‍സേര്‍ഡ്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥി സമരം ബിജെപി സ്‌പോണ്‍സേര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോ അക്കാഡമിക്ക് സിപിഎം ഒരുതരത്തിലുള്ള പിന്തുണയും നല്‍കുന്നില്ല. ലോ അക്കാഡമി ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

 

ശബരിമലയില്‍ തിരുവതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ മുന്‍പ് പ്രവേശിച്ചിരുന്നു. യാത്ര ദുഷ്‌കരമായതിനാലാണ് സാധാരണക്കാരായ സ്ത്രീകള്‍ക്ക് പ്രവേശനം അപ്രാപ്യമായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *