ധനസഹായമല്ല, നീതിയാണ് വേണ്ടത്

കോഴിക്കോട് : ഞങ്ങള്‍ക്ക് ആവശ്യം ധനസഹായമല്ല നീതിയാണെന്ന് പാന്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മാനേജുമെന്റുകള്‍ക്ക് അനുകൂലമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.

അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരട്ടം തുടരാനാണ് ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം പതിമൂന്നാം തീയതി മുതല്‍ കോളജ് കവാടത്തില്‍ സത്യാഗ്രഹം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *