ഡിവൈഎഫ്‌ഐയെ നയിക്കാന്‍ ഇനി മുഹമ്മദ് റിയാസും അവോയ് മുഖര്‍ജിയും

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്സി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്. ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍.

 
നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എം പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് റിയാസ്. 2009 ല്‍ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു. പുതിയ ട്രഷററായ ബല്‍ബീര്‍ പരാശര്‍ ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്.

 
ഞായറാഴ്ച വൈകീട്ട് മറൈന്‍െ്രെഡവിലെ ഫിഡെല്‍ കാസ്‌ട്രോ നഗറില്‍ നടക്കുന്ന വന്‍ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്നു മണിക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് പൊതുസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം ബി രാജേഷ്, അവോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *