ആവണിയാപുരം ജല്ലിക്കെട്ട് : 49 പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ ഏറ്റവും ഏറ്റവും പ്രസിദ്ധമായ മധുര അവണിയാപുരത്തെ ജല്ലിക്കട്ടിനിടെ 49 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.

ഇവരെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാമക്കലിലെ ജല്ലിക്കെട്ടിനിടെ 14 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന ആവണിയാപുരത്തെ ജല്ലിക്കട്ടില്‍ ആയിരത്തോളം കാളകളാണ് പങ്കെടുക്കുന്നത്. ഇതില്‍ 209 കാളകളെ ആര്‍ക്കും കീഴടക്കാനായില്ല. കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെയാണ് ജല്ലിക്കട്ട് പുരോഗമിക്കുന്നത്.

ജല്ലിക്കെട്ടിനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മറീനയില്‍ ഉള്‍പ്പെടെ നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഇത്തവണ വീണ്ടും ഈ കായികവിനോദം നടത്താനാവുന്നത്.
പ്രക്ഷോഭത്തെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് നിയമഭേദഗതി ബില്‍ കൊണ്ടുവന്നതോടെ വീണ്ടും ഇതിന് കളമൊരുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *