രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍. സോഷ്യല്‍ മീഡിയയിലാണ് ആവശ്യമുയര്‍ന്നത്. പവര്‍ ഇഷ്ടമാണെന്ന് രജനീകാന്ത് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നത്്.
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായത്. രജനീ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രജനീകാന്ത് മോഡിയുമായി കൂടിക്കാഴ്ച നടത്തിയതോടെ അദ്ദേഹം ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം പവര്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ രാഷ്ട്രീയ അധികാരമല്ല, ആത്മീയ ശക്തിയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി രജനീകാന്ത് രംഗത്ത് വന്നു. പണത്തേക്കാളും പദവിയേക്കാളും ശക്തി ആത്മീയതയ്ക്കാണ്. ആത്മീയതയെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിക്കരുതെന്നും രജനീകാന്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *