ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധത്തിനു ശേഷം നവംബര്‍ 10 മുതല്‍ ജനുവരി 13 വരെയുള്ള കാലയളവില്‍ 6.78 ലക്ഷം കോടിയുടെ പുതിയ കറന്‍സി നോട്ടുകള്‍ വിപണിയിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്തെമ്പാടുമായി 9.1 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പുതിയ നോട്ടുകള്‍ വിപണിയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ടു പോകുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ രാജ്യസഭയില്‍ അറിയിച്ചു.
നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിനു ശേഷം ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപ മൂല്യമുളള പഴയ 500ന്റെയും 1,000ത്തിന്റെയും നോട്ടുകള്‍ തിരികെ റിസര്‍വ് ബാങ്കിലെത്തിയിട്ടുണ്ട്.
1,000ത്തിന്റെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു.
