സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന്

ിരുവനന്തപുരം: 201718 സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭാ സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *