ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് കുറയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് കുറക്കുമെന്ന് നധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.

കൂടുതല്‍ തുകക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്‍കിയാല്‍ മതിയാവുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. നിലവില്‍ 1,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനമാണ് ഇടപാട് ചാര്‍ജ്. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനവുമാണ് ഇടപാട് ചാര്‍ജ് നല്‍കണം. 2017 മാര്‍ച്ച് 31 വരെ ഈ നിരക്ക് തുടരുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *