കോണ്‍ഗ്രസ് ഇന്ത്യയെ മുഴുവന്‍ മുക്കി

ഗാസിയാബാദ്:  കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ മുഴുവനായി മുക്കി; ഇപ്പോള്‍ അവര്‍ സ്വയം മുങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തലസ്ഥാനമായ ഡല്‍ഹിയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് ഗാസിയാബാദ്. വികസന കാര്യത്തില്‍ വലിയ നഗരങ്ങള്‍ക്കൊപ്പം സ്ഥാനം പിടിക്കേണ്ടതായിരുന്നു. പാവങ്ങള്‍ക്കു ഭക്ഷണത്തിനുവേണ്ടി യുപി സര്‍ക്കാരിന് അധികമായി ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം തയാറാണ്. എന്നാല്‍, അവര്‍ക്കു വോട്ടു ചെയ്തവര്‍ക്കു മാത്രമേ അവര്‍ ഭക്ഷണം നല്‍കുന്നുള്ളൂ.

 

ഈ തിരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശിന്റെ വികസനവും നശീകരണവും തമ്മിലുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *