എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗം മുന്‍പില്ലാത്ത പ്രതിസന്ധികളിലൂടെ മുന്നോട്ട് നീങ്ങവെ പുതിയ നീക്കങ്ങളുമായി വി.കെ.ശശികലയും എഐഎഡിഎംകെയും. രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ശശികല വിളിച്ച യോഗത്തില്‍ പങ്കെടുത്ത് മുഴുവന്‍ എംഎല്‍എമാരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ശശികലയ്ക്ക് പിന്തുണയറിയിച്ച് യോഗത്തില്‍ പങ്കെടുത്ത 131 എംഎല്‍എമാരെയാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മുംബൈയിലുള്ള, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എത്തിച്ചേരുന്നതുവരെ ഇവര്‍ അജ്ഞാത കേന്ദ്രത്തില്‍ തുടരുമെന്നാണ് വിവരങ്ങള്‍.

രാവിലെ നടന്ന യോഗത്തില്‍ പനീര്‍ സെല്‍വമുള്‍പ്പെടെ മൂന്ന് പാര്‍ട്ടി എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *