മോദിയുടെ പരിഹാസ്യം തരംതാണുപോയി

ദില്ലി: പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയതിനെതിരായാണ് ആന്റണിയുടെ വിമര്‍ശനം. കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍സാബിനേ അറിയൂ എന്നായിരുന്നു മന്‍മോഹന്‍സിങിനെ പരിഹസിച്ച് നരേന്ദ്ര മോദി പറഞ്ഞത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയായിരുന്നു പരാമര്‍ശം. ഇന്ത്യന്‍ ചരിത്രത്തിലാധ്യമായാണ് ഒരു പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെ ഇത്തരത്തില്‍ തരം താണ രീതിയില്‍ പരിഹസിച്ചതെന്ന് എകെ ആന്റണി പറഞ്ഞു. നോട്ട് നിരോധനത്തെ ആസൂത്രിത കൊള്ളയെന്ന മന്‍മോഹന്‍ സിങിന്റെ വിമര്‍ശനത്തിനാണ് പരിഹാസവുമായി മോദി എത്തിയത്.

നോട്ട് നിരോധനത്തെ കുറിച്ച് നെഗറ്റീവ് ആയ സമീപനം സര്‍ക്കാരിനില്ല. പൂര്‍ണ്ണമായും പോസിറഅറീവ് ആയ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന് മറുപടി പ്രസംഗത്തില്‍ മോദി പറയുകയുണ്ടായി.

മറ്റ് രാജ്യങ്ങള്‍ ഡിജിറ്റല്‍ സമ്പദ് വിയവസ്ഥയിലേക്ക് മാറുമ്പോള്‍ ഇന്ത്യക്ക് മാത്രം എങ്ങിനെ മാറി നില്‍ക്കാന്‍ സാധിക്കുമെന്നും മോദി പാര്‍ലമെന്റില്‍ ചോദിച്ചു.

സംഘടിത കൊള്ളപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനുള്ള മറുപടി കേള്‍ക്കാനുള്ള ത്രാണിയും കോണ്‍ഗ്രസിനുണഅടാകണമെന്നും മോദി പറഞ്ഞിരുന്നു.

മന്‍മോഹന്‍ സിങഅങിന് നേര്‍ക്കുള്ള മോദിയുടെ പരിഹാസ്യ വാക്കുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. എന്നാല്‍ മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

ഉന്നതപദവി വഹിച്ചിരുന്നവര്‍ കൊള്ള, പിടിച്ചുപറി തുടങ്ങിയ വാക്കുകള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിച്ചാല്‍ അതേനാണയത്തില്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ് സഭ ബഹിഷ്‌ക്കരിച്ചതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ഒരു പ്രധാനമന്ത്രിയും ഒരു മുന്‍ പ്രധാനമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് നരേന്ദ്രമോദിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *