സി പി ഐക്കെതിരെ എം എം മണി

തിരുവനന്തപുരം: കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ശേഷം തോളിലിരുന്നു ചെവി കടിക്കുന്ന പണിയാണു സിപിഐ കാട്ടുന്നതെന്നു മന്ത്രി എം.എം.മണി പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ഡി.സോമനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിവിധ വിഷയങ്ങളില്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു കാട്ടാനായി കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു നമ്മുടെ കൂട്ടത്തിലെ ചിലര്‍ സമരം നടത്തുകയാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *