മുഖ്യമന്ത്രി സമാധാന ചര്‍ച്ച നടത്തി

തിരുവനന്തപുരം:  കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു സമാധാനചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണൂരില്‍ സര്‍വകക്ഷിയോഗം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *