തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ അടക്കമുള്ള ദൗര്‍ബല്യങ്ങള്‍ മനസിലാക്കി എല്ലാവരും കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യരംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കേരളം കൈവരിച്ചിട്ടുണ്ട്. ആ നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയണം. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമ്മുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. നമ്മള്‍ തുടച്ചുനീക്കിയ പല രോഗങ്ങളും ഇന്ന് സമൂഹത്തിന് ഭീഷണിയായി മാറുന്നുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയെ ആരോഗ്യരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
