നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബലാത്സംഗത്തിന് കേസെടുത്തു

കാച്ചി: മലയാള ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബലാത്സംഗത്തിനും കേസ്. പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. കളമശ്ശേരി കോടതിയില്‍ നടി രഹസ്യമൊഴി നല്‍കി.

നടിയുടെ മുന്‍ െ്രെഡവറായിരുന്നു പെരുമ്ബാവൂര്‍ സ്വദേശിയായ സുനില്‍ എന്ന പള്‍സര്‍ സുനി. അക്രമത്തിന്റെ മുഖ്യസൂത്രധാരനും ഇയാള്‍ തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു യുവതാര ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിലുള്‍പ്പെട്ട െ്രെഡവറാണ് സുനില്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

ഷൂട്ടിങ്ങിന് ശേഷം വീട്ടിലേക്ക് വരികയായിരുന്ന നടിയുടെ വാഹനത്തില്‍ പിന്നിലുണ്ടായിരുന്ന വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
അക്രമിസംഘം നടിയെ അപമാനിക്കുകയും അര്‍ധനഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *