തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാധ്യമത്തില്‍ കേസില്‍ ഗൂഢാലോചന ഇല്ലെന്ന വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണ് പ്രതികരിച്ചത്.
പൊലീസ് അന്വേഷണം തുടരട്ടെയെന്നും പറഞ്ഞിരുന്നു. കാള പെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും പിണറായി പരിഹസിച്ചു. നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറയുമ്‌ബോള്‍ ജനം ഏത് വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചിരുന്നു.
