ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത ഒരേഒരാള്‍ മുഖ്യമന്ത്രി

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജിഷ്ണുവിന്റെ വസതിയില്‍ മൂന്നാം തവണയും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വിമര്‍ശിച്ചത്.

 

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വടകരയില്‍ നടത്തുന്ന ഏകദിന സത്യാഗ്രഹം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ദാരുണമായ ഈ സംഭവത്തിന് കാരണക്കാരായവരെ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മടിക്കുന്നതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മകന്‍ മരിച്ച ശേഷം ജലപാനം മാത്രം നടത്തിയ കഴിയുന്ന ആ അമ്മയെ കാണാന്‍ സമയമുള്ളപ്പോള്‍ വരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ പ്രമുഖരായ എല്ലാവരും ആ വീട്ടിലെത്തി. ഒരേഒരാള്‍ മാത്രമേ ഇനി വരാനുള്ളൂ എന്നും നിര്‍ഭാഗ്യവശാല്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *