തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി സത്യം മറച്ച് വെച്ച് സംസാരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ ആരോപിച്ചു.
കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ എം എല്‍ എമാര്‍ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നാശ്യപ്പെട്ട് എം എല്‍ എമാരായ പി ടി തോമസ്, അനൂപ് ജേക്കബ്, ടി എ അഹമ്മദ് എന്നിവര്‍ സഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുതി നിഷേധിച്ചതോടെയാണ് സഭയില്‍ക്കുള്ളില്‍ തന്നെയിരുന്നുകൊണ്ട് പ്രതിഷേധിക്കാരന്‍ പ്രതിപക്ഷ എം എല്‍ എമാര്‍ തീരുമാനിച്ചത്.തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ ഉച്ചയോടെ സഭ നിര്‍ത്തിവെച്ചു.
നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദുരൂഹതയുണ്ടാക്കാന്നതാണെന്ന് സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി താന്‍ അഭിപ്രായം പറഞ്ഞത് മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ ഏതെങ്കിലും മാധ്യമം നല്‍കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാവരുതായിരുന്നു രാജ്യം ശ്രദ്ധിക്കപ്പെട്ട ഒരു കേസില്‍ ആഭ്യന്തരവകിപ്പിന്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി പ്രതികരിക്കേണ്ടിയിരുന്നത്. ഇത് കേസില്‍ കൂടുതല്‍ സംശയമുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.
എന്നാല്‍ കൊച്ചിയിലെ സംഭവം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ മറുപടി പറഞ്ഞ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന് സര്‍ക്കാരിന് അഭിപ്രായം ഇല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞെങ്കിലും സത്യം മറച്ച് വെച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത് എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭയില്‍ കറുത്ത ബാനറുകളും മുദ്രാവാക്യം വിളികളുമായി ശക്തമായ പ്രതിഷേധം തന്നെയായിരുന്നു എം എല്‍ എ മാര്‍ നടത്തിയത്.
