കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക് (2014/2009 സ്കീം) ഏപ്രില്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി ജനുവരി അഞ്ച് വരെയും പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കുന്നതിനുള്ള തിയതി ജനുവരി 11 വരെയും നീട്ടി. പി.ആര് 06/2016
മൂന്നാം സെമസ്റ്റര്‍ യു.ജി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എച്ച്.എ/ബി.എ അഫ്സല്-ഉല്-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഫെബ്രുവരി 11-ന് ആരംഭിക്കും. പി.ആര് 07/2016
ഒന്നാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ സ്പോട്ട് പെയ്മെന്റ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സിയുസിബിസിഎസ്എസ്) നവംബര്‍ 2014 പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ മാര്‍ക്ക് ഷീറ്റുകളും ബില്ലുകളും അധ്യാപകരുടെ ലിസ്റ്റും സഹിതം ജനുവരി എട്ടിന് പരീക്ഷാഭവനില്‍ നടക്കുന്ന സ്പോട്ട് പെയ്മെന്റ് ക്യാമ്പില്‍ ഹാജരാകണം.
