കൊച്ചി: നടിയെ ആക്രമിച്ച് പീഡനരംഗങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന ഫോണിനായി അന്വേഷണ സംഘം പള്‍സര്‍ സുനിയുമായി ഗോശ്രീ പാലത്തില്‍ തെളിവെടുപ്പ് നടത്തുന്നു.
ഗോശ്രീ പാലത്തില്‍ നിന്ന് ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. മുങ്ങല്‍ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം ഉപയോഗിക്കുന്നുണ്ട്. നേരത്തെ അമ്പലപ്പുഴയിലെ ഫാമിലും സുനിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
