അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ കാനം

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന വൈദ്യുത മന്ത്രി എം എം മണിയുടെ പ്രസ്താവനക്കെതിരെ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍.

മന്ത്രി നിയമസഭയില്‍ പറഞ്ഞതുകൊണ്ട് പദ്ധതി നടപ്പാവില്ല. എല്‍ ഡി എഫാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രകടനപത്രികയില്‍ പറയാത്ത കാര്യമാണ് മന്ത്രി സഭയില്‍ പറഞ്ഞത്. നേരത്തെ സ്ഥലമെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. വി എം സുധീരനും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *