തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയ്ക്കായി 2,100 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നെല്ല് സംഭരിക്കുന്നതിന് മാത്രമായി 700 കോടി രൂപ വകയിരുത്തി. കാസര്‍ഗോഡ് പാക്കേജിനായി 90 കോടി രൂപ അനുവദിച്ചു.
മൃഗസംരക്ഷണത്തിന് 308 കോടി നല്‍കും. ക്ഷീരകര്‍കര്‍ക്ക് 1,100 രൂപ പെന്‍ഷന്‍ നല്‍കും. ഡയറി വികസനത്തിന് 98 കോടിയും വകയിരുത്തിയെന്ന് മന്ത്രി അറിയിച്ചു.
