തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചോണ്ടിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവാണ് സോഷ്യല്‍ മീഡിയയിലൂടെ ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല എഴുന്നേറ്റത്.
തുടര്‍ന്ന് പ്രതിപക്ഷം ബഹളവുമായി സ്പീക്കറിന്റെ ചെയറിനടുത്തേക്ക് വന്നു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബഹളവും തുടങ്ങി. പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി എഴുന്നേറ്റ് കാര്യങ്ങള്‍ പരിശോധിക്കാമെന്ന് അറിയിച്ചു. ബഹളം തുടരുകയാണ്. സഭയില്‍ വിശദീകരണം നല്കാനുള്ള കാര്യങ്ങള്‍ അറിയില്ലെന്ന് തുടര്‍ന്ന് ധനമന്ത്രി അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹവും അറിയിച്ചു.
