അഞ്ച് നായികമാരുമായി ദുല്‍ഖര്‍ സല്‍മാന്റെ ‘സോളോ’

ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ‘സോളോ’യില്‍ അഞ്ച് നായികമാരുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്ബ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് ‘സോളോ’.

ആന്‍ അഗസ്റ്റിന്‍, മോഡല്‍ ആര്‍ത്തി വെങ്കിടേശ്, 2002 ലെ ‘സിനിമാകമ്ബനി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്രുതി ഹരിഹരന്‍ തുടങ്ങിയവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ സുപ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.

പ്രശസ്ത മ്യൂസിക്ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോനും സിദ്ധാര്‍ത്ഥ് മേനോനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പറവയുടെ ചിത്രീകരണത്തിനുശേഷം സോളോയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *