കുടുംബം പോലെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വേഗം കൂട്ടാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ ചുമതലയേറ്റു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന് ഒരു കുടുംബംപോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാനമേറ്റെടുത്തശേഷം എം.വി. ജയരാജന്‍ പ്രതികരിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നാണ് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായി ജയരാജനെത്തുന്നത്. പുതിയ സ്ഥാനത്തെത്തിയതോടെ മറ്റു ചുമതലകള്‍ ജയരാജന്‍ ഒഴിയും.

പുതിയ െ്രെപവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണു പാര്‍ട്ടി പ്രതീക്ഷ. മാത്രമല്ല, വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ചു പല ഫയലുകളിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു കര്‍ശന നിര്‍ദേശം പോയാല്‍ ഇക്കാര്യത്തിലും മാറ്റമുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *