കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ അമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബസ് യാത്രക്കാരനെ എക്‌സൈസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ റസാഖാണ് പിടിയിലായത്. ബെംഗളുരുവില്‍നിന്ന് കല്‍പ്പറ്റയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അബ്ദുല്‍ റസാഖിന്റെ അരയില്‍, പണം കെട്ടിവച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇയാളെ തിരുനെല്ലി പോലീസിന് കൈമാറുകയായിരുന്നു.
